Latest Updates

സന്തോഷത്തോടെ ജീവിക്കണോ ..? ചെടികള്‍ വളര്‍ത്തു..


ചെടികളെ ഇഷ്ടപ്പെടുന്നവർ  ധാരാളം ഉണ്ട്. പലരും പല കാരണങ്ങൾ കൊണ്ടാവും ചെടികൾ വളർത്തുവാൻ തുടങ്ങുന്നത്.

ചിലർ സമയം കളയുവാൻ ഒരു ഹോബിയായിട്ടാണ് പൂന്തോട്ടം നിര്‍മ്മിക്കുന്നത് എങ്കിൽ മറ്റു ചിലർ ഒരു പാഷൻ ആയിട്ടാണ് ഇതിലേയ്ക്ക് ഇറങ്ങുന്നത്.  എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ മനസ്സിലെ വിഷമങ്ങളൊക്കെ മറന്നു പോകുവാനുള്ള ഒരു ഉപാധിയായിട്ടു പൂന്തോട്ടം ഒരുക്കുന്നവരും ഉണ്ട്.

പൂന്തോട്ടത്തിൽ എത്ര സമയം നമ്മൾ ചെലവഴിക്കുന്നുവോ, അത്രയും മാനസിക ആരോഗ്യം കൂടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വിലപിടിപ്പുള്ള ചെടികൾ ആണോ എന്നതിലൊന്നും വലിയ കാര്യങ്ങൾ ഇല്ല. ലഭ്യമായ ചെടികളെ വളർത്തി അവയുടെ കൂടെ സമയം ചിലവിടുന്നതിൽ ആണ് കാര്യം.

ജീവിതത്തിൽ വിഷമങ്ങള്‍ ഇല്ലാത്തവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച്  വീട്ടിൽ തന്നെ ഒതുങ്ങിക്കൂടേണ്ടിവരുന്ന ധാരാളം വീട്ടമ്മമാർ ഉണ്ട്. അവരുടെ മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം കുറച്ച് നിമിഷത്തേക്ക് മറക്കുവാൻ ഇത്തരത്തിൽ പൂന്തോട്ടം ഒരുക്കുന്നത്  സഹായിക്കും എന്നാണ്  വിദഗ്ധരുടെ അഭിപ്രായം.

ചെടികൾ നടുവാനും വളങ്ങൾ കൊടുക്കുവാനും നനയ്ക്കുവാനുമെല്ലാം പൂന്തോട്ടത്തിൽ സമയം ചെലവിടേണ്ടതായിട്ട് വരും അപ്പോൾ കുറച്ചു നേരത്തേയ്ക്ക് മറ്റുള്ള എല്ലാ വിഷമങ്ങളും മറന്നു മനസ്സ് ഉഷാറാവും.

ഇത്തരത്തിൽ രാവിലെയും വൈകുന്നേരവും പൂന്തോട്ടങ്ങളിൽ കുറച്ച് സമയമെങ്കിലും ചെലവിടുന്നത് മാനസിക ആരോഗ്യം വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ സന്തോഷത്തോടെ ജീവിക്കുവാൻ പൂന്തോട്ടം ഒരുക്കുക എന്നതാണ് വികസിത രാജ്യങ്ങളിൽ മാനസിക ആരോഗ്യ വിദഗ്ധർ നൽകുന്ന ഉപദേശം.

പൂന്തോട്ടം മാത്രമല്ല ചെറിയ രീതിയിൽ പച്ചക്കറി കൃഷികളും മീൻ വളർത്തലും അരുമ മൃഗങ്ങളെ വളർത്തുന്നതും ഒക്കെ ഇത്തരത്തിൽ മാനസിക ഉല്ലാസം  നൽകുന്നവയും മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതുമാണ്.

ഇത് കണ്ടു നിൽക്കുന്നവർക്ക് ചിലപ്പോൾ ഇതൊന്നും മനസ്സിലാകണമെന്നില്ല. ഒരുപാട് കാശു മുടക്കി ചെടികൾ വാങ്ങിക്കുന്നു എന്ന് പരാതി പറയുന്ന ഭർത്താക്കന്മാർ ഒക്കെ നിരവധി ഉണ്ടാവും.

കുറച്ചുനേരം മനസ്സുതുറന്ന് അടുത്തിരിക്കാന്‍ സമയമില്ലാത്തവരാവും ഇത്തരത്തിൽ ചിന്തിക്കുന്നവരിൽ കൂടുതലും. അത് എന്തുതന്നെയായാലും നിങ്ങൾക്ക് എന്തെങ്കിലും മാനസികവിഷമങ്ങൾ ഉണ്ടെങ്കിൽ ചെറിയ രീതിയിൽ എങ്കിലും ചെടികളെ വളർത്തി തുടങ്ങുക.

join whatsapp group for more : https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments