Latest Updates

ക്യാന്‍സര്‍ ഉണ്ടാവാനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങള്‍ അറിഞ്ഞിരിക്കുക.

വളരെ അപകടകരമായ ഒരു അസുഖം ആയിട്ടാണ് ക്യാന്‍സറിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

അതിനു കാരണം ക്യാന്‍സര്‍ ബാധിതര്‍ ആവുന്നതില്‍ ഒരുപാട് പേര്‍ മരണപ്പെടുന്നു എന്നതാണ്.

ഇതിനു ഒരു കാരണം തുടക്കത്തില്‍ തന്നെ ഇത് കണ്ടു പിടിക്കപെടാതെ പോവുന്നു എന്നതാണ്. നമ്മുക്കറിയാം ക്യാന്‍സറിനെ പ്രധാനമായും നാല് സ്റ്റേജുകള്‍ ആയി തരം തിരിച്ചിട്ടുണ്ട്.

രോഗം ബാധിച്ച അവയവങ്ങളുടെ അല്ലങ്കില്‍ കോശങ്ങളുടെ വ്യാപ്തി അനുസരിച്ചാണ് ഇതിനെ തരം തിരിച്ചിരിക്കുന്നത്.

ഇതില്‍ ആദ്യ സ്റ്റേജുകളില്‍ രോഗം കണ്ടുപിടിക്കാന്‍ പറ്റിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയും എന്നാണു ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ഇപ്പോള്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്നം ഒരിക്കല്‍ വന്നുപോയവര്‍ക്ക് വീണ്ടും ക്യാന്‍സര്‍ വരുന്നു എന്നുള്ളതാണ്. അതിനാല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ വിവിധ പരിശോധനകള്‍ ആവശ്യമാണ്‌.

ക്യാന്‍സര്‍ വരാന്‍ ഉള്ള പല കാരണങ്ങളും നമ്മുക്ക് അറിവുള്ളതാണ്. എന്നാല്‍ പൂപ്പല്‍ ബാധിച്ചിട്ടുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനു കാരണമാവാം എന്നത് നിങ്ങള്‍ക്ക് അറിയുമോ ..?

ഇതുപോലെ നമ്മള്‍ നിസാരം എന്ന് കരുതുന്ന പല കാര്യങ്ങളും ക്യാന്‍സറിനു കാരണം ആവുന്നുണ്ടെന്നാണ് അന്തര്‍ദേശീയ ക്യാന്‍സര്‍ റിസേര്‍ച് സെന്‍റര്‍ വെളിപ്പെടുത്തുന്നത്.

ഇതെക്കുറിച്ച് വിശദമായി ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. കൂടുതല്‍ അറിവുകള്‍ ലഭിക്കാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments